കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. സങ്കൽപോറ മേഖലയിലെ മസ്ജിദിനുള്ളിൽ ഒളിച്ചിരുന്ന ഇയാളെ സുരക്ഷാ സേന വധിക്കുകയായിരുന്നു. ......
തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ ഓർമയ്ക്കായി ആന്ധ്രപ്രദേശിൽ ക്ഷേത്രം ഒരുങ്ങുന്നു. കർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലുള്ള ഗുഡിക്കൽ ഗ്രാമത്തിലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രസമുച്ചയം നിർമിക്കുന്നത്. ......
ബെംഗളൂരു: കർണാടകയിൽ റോഡപകടങ്ങളും മരണസംഖ്യയും ആശങ്കാജനകമായി വർധിക്കുന്നു. പ്രതിവർഷം 11,000-ത്തിലേറെ പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിക്കുന്നത്. ......
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ ലഷ്കറെ തയിബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങിയതായി റിപ്പോർട്ട്. ഇയാളുടെ ഒളിത്താവളം വളഞ്ഞ സുരക്ഷാസേന വിഡിയോ കോളിലൂടെ ബന്ധപ്പെട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടതായാണ് എൻഡിടിവി റിപ്പോർട്ട്. ......
ന്യൂഡൽഹി: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശം റീൽ നിർമാതാക്കൾക്കും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും ബാധകമല്ലെന്ന വാദവുമായി ഡൽഹി പൊലീസ്. റീൽ നിർമാതാക്കളെയും ഉള്ളടക്ക സ്രഷ്ടാക്കളെയും മാധ്യമപ്രവർത്തകരുടെയോ റിപ്പോർട്ടർമാരുടെയോ പദവിയിൽ പരിഗണിക്കാനാകുമോ എന്നത് നിർണയിക്കേണ്ടതുണ്ടെന്നും പൊലീസ് സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഈ നിലപാട്. ......
ന്യൂഡൽഹി: അനധികൃതമായി സ്വത്ത് കൈമാറ്റം ചെയ്യുന്നതിനായി വ്യാജരേഖകൾ ചമയ്ക്കുകയും ഭൂമിരേഖകളിൽ കൃത്രിമം നടത്തുകയും ചെയ്തെന്ന ആരോപണം നേരിടുന്ന പൊതുഉദ്യോഗസ്ഥന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രവൃത്തികളെ ഔദ്യോഗിക ചുമതലയുടെ നിർവഹണമായോ അതിന്റെ ഭാഗമെന്ന നിലയിൽ ചെയ്ത പ്രവൃത്തിയായോ കണക്കാക്കാനാവില്ലെന്നും അതിനാൽ പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ സിറ്റി സർവേ ഓഫീസർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ കെ.വി. ......
നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 27കാരിയായ വനിതാ പൊലീസ് സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർച്ച പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന 2023 ബാച്ച് ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ പിതാവ് സഹപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ......
ബെംഗളൂരു: നഗരത്തിലെ ടാക്സി സർവീസ് രംഗത്ത് പുതിയ മത്സരം സൃഷ്ടിച്ച് വിയറ്റ്നാം ആസ്ഥാനമായുള്ള ഇലക്ട്രിക് ടാക്സി കമ്പനിയായ ഗ്രീൻ എസ്.എം (Green SM) ബെംഗളൂരുവിലേക്ക് എത്തുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സർവീസ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ......
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ നേതാക്കൾക്ക് മുൻനിരയിൽ സ്ഥാനം നൽകിയപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കളെയും മുഖ്യമന്ത്രിമാരെയും പിന്നിലേക്ക് മാറ്റിയതാണ് വിമർശനത്തിന് ഇടയാക്കിയത്.
ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും ഭാര്യ ഡിംപിൾ യാദവിനും സോണിയ ഗാന്ധിക്കൊപ്പം മുൻനിരയിൽ ഇരിപ്പിടം ഒരുക്കിയിരുന്നു. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിജിറ്റൽ അറസ്റ്റിലാക്കിയ അഭിഭാഷകനിൽ നിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് ഏകദേശം നാല് കോടി രൂപ. സിബിഐ, എൻഐഎ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ തട്ടിപ്പുസംഘം 20 ദിവസത്തോളം ഭീഷണിയുടെയും നിരീക്ഷണത്തിന്റെയും മുൾമുനയിൽ നിർത്തിയാണ് പണം കൈക്കലാക്കിയത്. ......